നി​യ​ന്ത്ര​ണം​വി​ട്ട് ട്രാ​ൻ​സ്​​ഫോ​ർ​മ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി​യ കാ​ര്‍

ട്രാൻസ്​ഫോർമർ അറ്റകുറ്റപ്പണിക്കിടെ; കാറിടിച്ച്​ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്ക്

അ​മ്പ​ല​പ്പു​ഴ: ടി​പ്പ​ര്‍ ലോ​റി ഇ​ടി​ച്ച്​ ത​ക​രാ​ർ സം​ഭ​വി​ച്ച ട്രാ​ന്‍സ്ഫോ​ര്‍മ​റി‍െൻറ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് മൂ​ന്ന് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. കെ.​എ​സ്.​ഇ.​ബി ത​ക​ഴി സെ​ക്​​ഷ​നി​ലെ ഓ​വ​ര്‍സി​യ​ര്‍ സി​നി, ക​രാ​ര്‍ ജീ​വ​ന​ക്കാ​രാ​യ രാ​ഹു​ൽ, റെ​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​രെ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച​ത്. ത​ക​ഴി ലെ​വ​ല്‍‍ക്രോ​സി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ട്രാ​ന്‍‍‍സ്​​ഫോ​ര്‍മ​റി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം ടി​പ്പ​ര്‍ലോ​റി ത​ട്ടി കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നൂ. ഇ​തി‍െൻറ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - transformer maintenance; Three KSEB employees injured in car collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.