സു​കു​മാ​ര​ക്കുറു​പ്പി​ന്‍റെ പ​ണി​തീ​രാ​ത്ത ബം​ഗ്ലാ​വ്

സുകുമാരക്കുറുപ്പ്; നോവോർമയായി ഒരു ബംഗ്ലാവ്

അ​മ്പ​ല​പ്പു​ഴ: നാ​ല്​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം വീ​ണ്ടും സു​കു​മാ​ര​ക്കുറു​പ്പ്​ എ​ന്ന പേ​ര്​ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ക​യാ​ണ്. അ​യാ​ളെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​രു​ങ്ങു​മ്പോ​ൾ ആ ​പ​ഴ​യ കൊ​ല​പാ​ത​ക​ത്തി​ലെ നോ​വോ​ർ​മ​യാ​യി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ പൂ​ർ​ത്തി​യാ​കാ​ത്ത സ്വ​പ്ന​വീ​ട് നി​ല​​കൊ​ള്ളു​ന്നു. പു​ന്ന​പ്ര വ​ണ്ടാ​ന​ത്തെ ഈ ​വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു കു​റു​പ്പ്, ചാ​ക്കോ എ​ന്ന ഫി​ലിം റെ​പ്ര​സ​ന്‍റേ​റ്റീ​വി​നെ കാ​റി​ലി​ട്ട്​ ക​ത്തി​ച്ച​ത്. പൊ​ലീ​സി​ന്റെ ക​ണ്ണു വെ​ട്ടി​ച്ചു പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി തു​ട​രു​ന്ന സു​കു​മാ​ര​ക്കു​റു​പ്പി​ന് എ​ന്തു സം​ഭ​വി​ച്ചെ​ന്ന് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. ഈ ​കേ​സ് ഉ​ള്‍പ്പെ​ടെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ കേ​സു​ക​ളെ​ല്ലാം പു​ന​ര​ന്വേ​ഷി​ച്ച് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​കേ​സും അ​ന്വേ​ഷി​ക്കു​ന്ന​ത്.

80ക​ളി​ൽ കൊ​ൽ​ക്ക​ത്ത​യി​ൽ​വെ​ച്ച് സു​കു​മാ​ര​ക്കു​റു​പ്പി​നെ ക​ണ്ടു എ​ന്ന​വ​കാ​ശ​പ്പെ​ട്ട് കേ​ര​ള പൊ​ലീ​സി​ന്​ ക​ത്ത​യ​ച്ച ഹ​രി​പ്പാ​ട് കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ന​ഴ്‌​സ് ര​ത്‌​ന​മ്മ (59) ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍നി​ന്ന് വി​ര​മി​ച്ച് തി​രി​കെ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ ക​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. വ​ണ്ടാ​ന​ത്ത് നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ടി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സു​കു​മാ​ര​ക്കു​റു​പ്പ് ത​ന്‍റെ പേ​രി​ലു​ള്ള എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ഇ​ന്‍ഷു​റ​ന്‍സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ന്‍ എ​ന്‍.​ജെ. ചാ​ക്കോ എ​ന്ന യു​വാ​വി​നെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി കാ​റി​ലി​ട്ടു ക​ത്തി​ച്ച​ത്.

രാ​ജ്യ​ത്താ​കെ വ​ല​വീ​ശി വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും കു​റു​പ്പി​നെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല. കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ല്‍ അ​യാ​ള്‍ക്കി​പ്പോ​ള്‍ 82 വ​യ​സ്സാ​യി​ട്ടു​ണ്ടാ​കും. താ​ൻ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ പൊ​ളി​ഞ്ഞ​തോ​ടെ മു​ങ്ങി​യ ചെ​റി​യ​നാ​ട് പു​ത്ത​ന്‍വീ​ട്ടി​ല്‍ സു​കു​മാ​ര​ക്കു​റു​പ്പി​ന് എ​ന്തു സം​ഭ​വി​ച്ചു എ​ന്നു വീ​ണ്ടും ചി​ക​യു​ക​യാ​ണ് ക്രൈം​ബ്രാ​ഞ്ച്.

1984 ജ​നു​വ​രി 21നാ​ണ് മാ​വേ​ലി​ക്ക​ര​യ്ക്ക​ടു​ത്ത് കു​ന്ന​ത്ത് കു​റു​പ്പി​ന്റെ ക​റു​ത്ത അം​ബാ​സ​ഡ​ര്‍ കാ​റി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​റു​പ്പ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ മ​രി​ച്ച​ത്​ ചാ​ക്കോ എ​ന്ന ഫി​ലിം റ​പ്ര​സ​ന്‍റേ​റ്റീ​വ് ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴേ​ക്കും കു​റു​പ്പ് അ​പ്ര​ത്യ​ക്ഷ​നാ​യി​രു​ന്നു. വി​ദേ​ശ​ത്തു നി​ന്നു​ള്ള ഇ​ന്‍ഷു​റ​ന്‍സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ന്‍ കു​റു​പ്പ് ത​യാ​റാ​ക്കി​യ മ​ര​ണ​നാ​ട​ക​മാ​യി​രു​ന്നു ഈ ​കൊ​ടും​ക്രൂ​ര​ത. ക​രു​വാ​റ്റ​യി​ലെ തി​യ​റ്റ​റി​ല്‍ നി​ന്നു രാ​ത്രി മ​ട​ങ്ങു​മ്പോ​ള്‍ കു​റു​പ്പി​ന്റെ കെ.​എ​ല്‍.​ക്യു 7831 എ​ന്ന ന​മ്പ​റു​ള്ള കാ​റി​ല്‍ ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി​യ ചാ​ക്കോ ന​ട​ന്നു​ക​യ​റി​യ​തു മ​ര​ണ​ത്തി​ലേ​ക്കാ​യി​രു​ന്നു. ഭാ​ര്യാ​സ​ഹോ​ദ​രീ ഭ​ര്‍ത്താ​വ് ഭാ​സ്‌​ക​ര​പി​ള്ള, ഡ്രൈ​വ​ര്‍ പൊ​ന്ന​പ്പ​ന്‍, ഗ​ള്‍ഫി​ലെ സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഷാ​ഹു എ​ന്നി​വ​രെ ഒ​പ്പം ചേ​ര്‍ത്താ​യി​രു​ന്നു കു​റു​പ്പി​ന്റെ ക്രൂ​ര​കൃ​ത്യം.

ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലും കു​റു​പ്പി​നെ ക​ണ്ടെ​ന്ന് അ​റി​യി​ച്ച് നി​ര​വ​ധി പേ​ര്‍ പൊ​ലീ​സി​നു വി​വ​രം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ല്ല. അ​ന്ന് സു​കു​മാ​ര​ക്കു​റു​പ്പ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച വീ​ട് ഇ​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. സു​കു​മാ​ര​ക്കു​റു​പ്പ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി മാ​റാ​ൻ കാ​ര​ണം ഈ ​വീ​ടു നി​ർ​മാ​ണ​മാ​ണ്. 

Tags:    
News Summary - Sukumara Kurup A bungalow as a new home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.