ക​ട​ൽ ഭി​ത്തി​യി​ല്ലാ​ത്ത പു​ന്ന​പ്ര വി​യാ​നി തീ​ര​ത്തേ​ക്ക് ക​ട​ൽ ഇ​ര​ച്ചു​ക​യ​റു​ന്നു

ക​ട​ല്‍ഭി​ത്തി​യി​ല്ല: തീ​ര​ദേ​ശം ഭീ​തി​യി​ല്‍ പു​ലി​മു​ട്ട് നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ല

അ​മ്പ​ല​പ്പു​ഴ: ജി​ല്ല​യു​ടെ ക​ട​ൽ ഭി​ത്തി​യി​ല്ലാ​ത്ത തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ഇ​ര​ച്ചു​ക​യ​റു​ന്ന​ത് തീ​ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കു​ന്നു. ക​ട​ൽ​ഭി​ത്തി​യി​ല്ലാ​ത്ത പ​ല ഭാ​ഗ​ത്തും പു​ലി​മു​ട്ട് നി​ർ​മി​ക്കു​ ളാ​യ വ​ള​ഞ്ഞ​വ​ഴി മു​ത​ൽ വ​ണ്ടാ​നം മാ​ധ​വ​ൻ​മു​ക്ക് വ​രെ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ടെ​ട്രാ​പോ​ഡ് നി​ര​ത്തി. ഇ​തി​നു കോ​ടി​ക​ൾ ചെ​ല​വാ​യെ​ങ്കി​ലും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ്ര​യോ​ജ​നം എ​ന്ന രീ​തി​യി​ൽ തീ​ര​ദേ​ശ​ത്ത് വ​ലി​യൊ​രു സം​ഭ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ടെ​ട്രാ​പോ​ഡ് നി​ര​ത്തി​യ മേ​ഖ​ല​യി​ൽ പോ​ലും ക​ഴി​ഞ്ഞ ദി​വ​സം തി​ര​മാ​ല​ക​ൾ ഇ​ര​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് പ​ല കു​ടു​ബ​ങ്ങ​ളും ഒ​ഴി​ഞ്ഞു പോ​യി. ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് പു​ലി​മു​ട്ട് നി​ർ​മാ​ണ ആ​വ​ശ്യ​മാ​യി ഏ​റെ സ​മ​രം ചെ​യ്ത​വ​രാ​ണ് പു​ന്ന​പ്ര വി​യാ​നി തീ​ര​ദേ​ശ വാ​സി​ക​ൾ. ഇ​വി​ടെ ക​ട​ൽ ഭി​ത്തി​യോ​ട് കൂ​ടി​യു​ള്ള പു​ലി​മു​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

പു​ലി​മു​ട്ടോ​ട് കൂടിയ ക​ട​ല്‍ഭി​ത്തി വേ​ണം

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ ക​ട​ൽ ക​യ​റ്റം ശ​ക്ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പു​ലി​മു​ട്ടോ​ടു​കു​ടി​യ ക​ട​ൽ ഭി​ത്തി നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​ഡി​ഡ​ന്റ് കെ.​എ​ഫ്. തോ​ബി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു തീ​ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ചി​ല മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്ര​മാ​ണ് പു​ലി​മു​ട്ട് നി​ർ​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

Tags:    
News Summary - No sea wall The promise not kept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.