അ​മ്പ​ല​പ്പു​ഴ​യി​ൽ കാ​റി​ല്‍ സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പൊ​ലീ​സ് പി​ടി​കൂ​ടു​ന്നു

അമ്പലപ്പുഴയിൽ വൻ ലഹരി വേട്ട; എട്ടു ലക്ഷത്തിന്‍റെ പുകയില ഉൽപന്നങ്ങള്‍ പിടികൂടി

അ​മ്പ​ല​പ്പു​ഴ: പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന ഹാ​ൻ​സ് അ​ട​ച്ചി​ട്ട മു​റി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ കൊ​ച്ചീ​ത്ത​റ ബി​ൽ​ഡിം​ഗി​ൽ നി​ന്നാ​ണ് 16 വ​ലി​യ ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ക​ട​യു​ട​മ അ​മ്പ​ല​പ്പു​ഴ ഗൗ​രി സ​ദ​ന​ത്തി​ൽ ര​ഞ്ജി​ത് ലാ​ൽ ര​ക്ഷ​പെ​ട്ടു. ഇ​യാ​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന ക​ട​മു​റി​യി​ലാ​ണ് ചാ​ക്കു​ക​ളി​ലാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. ഒ​രു ചാ​ക്കി​ൽ 50 വ​ലി​യ പാ​ക്ക​റ്റ് ഹാ​ൻ​സാ​ണു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ പൊ​ട്ടി​ക്കാ​ത്ത 16 ചാ​ക്കും പൊ​ട്ടി​ച്ച നി​ല​യി​ലു​ള്ള ര​ണ്ട് ചാ​ക്കു​ക​ളു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ആ​ഡം​ബ​ര കാ​റി​ലും ചാ​ക്കു​ക​ളി​ൽ ഹാ​ൻ​സു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്നം വി​റ്റ കേ​സി​ൽ പ്ര​തി​യാ​യ ആ​ളാ​ണ് ര​ഞ്ജി​ത് ലാ​ൽ. ഹാ​ൻ​സ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. അ​മ്പ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി കെ.​എ​ൻ. രാ​ജേ​ഷ്, അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​തീ​ഷ്കു​മാ​ർ എം, ​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​മോ​ൻ പി.​പി, പ്രൊ​ബേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ ച​ന്ദ്ര​ൻ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ സ​ലീം, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക്, ര​തീ​ഷ് വി.​ജി, സു​രാ​ജ്, റോ​ബി​ൻ​സ​ൺ, വി​നി​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​മ്പാ​ടി കെ.​എ​സ്, അ​രു​ൺ​കു​മാ​ർ എ​സ്, വി​ജി​ത്ത്, ത​ൻ​സിം ജാ​ഫ​ർ, അ​ഭി​ജി​ത്ത്, മ​ഞ്ജു മ​ത്താ​യി, ഡ്രൈ​വ​ർ സു​രേ​ഷ്, ഹോം ​ഗാ​ർ​ഡ് ഇ​ർ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Huge drug bust in Ambalapuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.