ഒടുവിൽ പൂട്ടുതുറന്ന്​ പുന്നപ്ര മാര്‍ക്കറ്റ്

അ​മ്പ​ല​പ്പു​ഴ: ഒ​ടു​വി​ൽ ത​ട​സ്സ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ൾ ക​ട​ന്ന്​ പു​ന്ന​പ്ര മാ​ർ​ക്ക​റ്റ്​ കെ​ട്ടി​ടം തു​റ​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി. മാ​ർ​ക്ക​റ്റ്​ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും മീ​ൻ, പ​ച്ച​ക്ക​റി വി​ൽ​പ​ന ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലാ​യി​രു​ന്നു. ഒ​രു അ​പ​ക​ടം മു​ന്നി​ല്‍ക​ണ്ടാ​ല്‍ ഓ​ടി​ര​ക്ഷ​പ്പെ​ടാ​നു​ള്ള ഇ​ടം പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ര്‍ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​ത്. തു​ട​ര്‍ന്ന് ചു​വ​പ്പ് നാ​ട​യി​ല്‍പ്പെ​ട്ട് പൂ​ട്ട് തു​റ​ക്കാ​നാ​കാ​തെ പു​ന്ന​പ്ര മാ​ര്‍ക്ക​റ്റ് കെ​ട്ടി​ടം എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ മാ​ധ്യ​മം വാ​ര്‍ത്ത ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് നി​യ​മ​ത​ട​സ്സ​ങ്ങ​ള്‍ മാ​റ്റാ​നാ​യ​ത്.

ക​ട​മു​റി​ക​ളു​ടെ​യും മാ​ര്‍ക്ക​റ്റി​ന്‍റെ​യും മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ വാ​ട​ക നി​ശ്ച​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​താ​യി​രു​ന്നു ത​ട​സ്സം. പു​തി​യ ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ടാ​ണ് അ​ടി​യ​ന്തി​ര​മാ​യി മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്താ​ൻ ന​ട​പ​ടി​യാ​യ​ത്. ദേ​ശീ​യ പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് 46 വ​ര്‍ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് നി​ല മാ​ര്‍ക്ക​റ്റ് കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി​യ​ത്. പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ എ​ട്ട് ക​ട മു​റി​ക​ളും മ​ത്സ്യ ക​ച്ച​വ​ട​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ള്‍പ്പെ​ടെ 12 മു​റി​ക​ളു​ണ്ട്. ടോ​യ്‌​ല​റ്റ്, വേ​സ്റ്റ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്റ്, വേ​സ്റ്റ് ബ​യോ​ഗ്യാ​സ് പ്ലാ​ൻ്റ്, ബോ​ട്ടി​ൽ ബൂ​ത്ത് എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​ന്ന​പ്ര മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് ആ​ഗ​സ്റ്റ്​ നാ​ലി​ന്​ പൊ​തു ലേ​ല​ത്തി​ൽ ഗു​ണ ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കും. ഇ​തി​നാ​യി ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത്‌ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ, പ്ര​സി​ഡ​ന്റ്‌ റാ​ണി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌, കെ.​എ​ഫ്. തോ​ബി​യാ​സ്, സ്റ്റാ​ന്റ്റി​ങ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ന്മാ​രാ​യ മും​താ​സ് സെ​മീ​ർ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ​ന്ദു​ലേ​ഖ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ, ജി. ​ര​തീ​ഷ്, ര​ശ്മി ഷാ​ജി, ജ​യ. സി, ​ജെ​സ്സി സോ​ണി, ജെ​സീ​റ അ​ൻ​സി​ൽ, മ​ധു. ടി, ​ആ​ശ സാ​ദി​ക്, എം. ​ഷീ​ജ, സു​ധ​ർ​മ, ഫ്രാ​ൻ​സി​സ് ആ​ന്റ​ണി, ഗീ​താ ബാ​ബു, പു​ഷ്‌​പ്പ​രാ​ജ​ൻ, മ​ധു​ലാ​ൽ, ജ​യ​ശ്രീ ഗോ​പ​ൻ, സെ​ക്ര​ട്ട​റി, സ്മി​ത എ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലേ​ല ന​ട​പ​ടി​ക​ളെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ നി​ന്നും ല​ഭി​ക്കും.

Tags:    
News Summary - Punnapra Market finally opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.