ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിൽ നടന്ന ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്വതന്ത്രനായി വിജയിച്ച ജോസ് ചെല്ലപ്പൻ, യു.ഡി.എഫിൽ നിന്നും വിജയിച്ച എ.എം. നൗഫലിനും എൽ.ഡി.എഫിൽ നിന്നും വിജയിച്ച ബിന്ദു തോമസ് കളരിക്കലിനും ഹസ്തദാനം നടത്തുന്നു. നഗരസഭ ഭരണത്തിൽ സ്വതന്ത്രന്റെ പിന്തുണ നിർണായകമാണ്
ആലപ്പുഴ: ആവേശത്തിരയിളക്കിയ മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ ജില്ല പഞ്ചായത്തിലടക്കം തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പഴയ അംഗങ്ങളുടെ കാലാവധി ശനിയാഴ്ച പൂർത്തിയായിരുന്നു. പുതിയ ഭരണസമിതികളിലേക്കും വിജയിച്ചുകയറിയ പഴയ അംഗങ്ങൾ ഏറെയാണ്. അവരടക്കം സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളുമായി വലിയ ജനക്കൂട്ടമാണ് എല്ലായിടത്തും സത്യ പ്രതിജ്ഞക്ക് സാക്ഷ്യം വഹിച്ചത്. അംഗങ്ങൾ സത്യ പ്രതിജ്ഞ ചൊല്ലുമ്പോൾ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനങ്ങളുമായി അഭിവാദ്യം നേർന്നു.
സ്ഥാനമൊഴിയുന്ന പഴയ അംഗങ്ങളും ആശംസ നേരാൻ എത്തിയിരുന്നു. വരും ദിവസങ്ങളിൽ എല്ലായിടത്തും അധ്യക്ഷരുടെയും ഉപാധ്യക്ഷരുടെയും തെരഞ്ഞെടുപ്പ് നടക്കും. തൂക്ക് സഭകളുള്ളയിടങ്ങളിൽ പിന്തുണ നേടുന്നതിനുള്ള പ്രവർത്തനങ്ങൾ മൂന്നുമുന്നണികളും നടത്തുന്നുണ്ട്. ആലപ്പുഴ നഗരസഭയിലടക്കം 18 ഇടത്ത് അധ്യക്ഷ പദവി ഏത് മുന്നണിക്കെന്ന് വ്യക്തമായിട്ടില്ല. ജില്ല പഞ്ചായത്ത് ഹാളിലാണ് ജില്ല പഞ്ചായത്തംഗങ്ങളുടെ സത്യ പ്രതിജ്ഞ നടന്നത്. ആലപ്പുഴ നഗരസഭയിൽ നഗരസഭക്ക് പുറത്ത് തയാറാക്കിയ പന്തലിലാണ് അംഗങ്ങൾ സത്യവാചകം ചൊല്ലിയത്.
ജില്ല പഞ്ചായത്ത് വളപ്പിലും നഗരസഭാങ്കണത്തിലും ജനം തടിച്ചുകൂടി. ജില്ലാ പഞ്ചായത്തിൽ ജില്ലയിലെ 24 ഡിവിഷനുകളിൽ നിന്നും മത്സരിച്ചു ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ അലക്സ് വർഗീസ്,ഏറ്റവും മുതിർന്ന അംഗമായ മനക്കോടം ഡിവിഷനിലെ ജയിംസ് ചിങ്കുതറയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ജയിംസ് ചിങ്കുതറ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പി.ആർ. ജ്യോതിലക്ഷ്മി, രാജേഷ് വിവേകാനന്ദ, കെ.ജെ. ജിസ്മി, വിജയശ്രീ സുനിൽ, എസ്. രാധാകൃഷ്ണൻ, അഡ്വ. ഷീന സനൽകുമാർ, അഡ്വ. ആർ. രാഹുൽ, സി.വി. രാജീവ്, മഞ്ജു വിജയകുമാർ, ജോൺ തോമസ്, ജി. കൃഷ്ണകുമാർ, അഡ്വ. നിതിൻ ചെറിയാൻ, ബിനി ജയിൻ, ടി. വിശ്വനാഥൻ, എ. മഹേന്ദ്രൻ, ബി. രാജലക്ഷ്മി, അംബുജാക്ഷി ടീച്ചർ, ലിഷ അനുപ്രസാദ്, ബബിത ജയൻ, അഡ്വ. അനില രാജു, എ.ആർ. കണ്ണൻ, അഡ്വ. ആർ. റിയാസ്, ജ്യോതിമോൾ എന്നിവരാണ് സത്യപ്രതിഞ്ജ ചെയ്തത്. ചടങ്ങിൽ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, അഡ്വ. യു. പ്രതിഭ, എ.ഡി.എം ആശാ സി. എബ്രഹാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ്. ബിജു, മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ആർ. നാസർ, കെ.ജി. രാജേശ്വരി, ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, മറ്റ് ഉദ്യോഗസ്ഥർ, കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം: നഗരസഭ കൗൺസിലിലേക്ക് തെരഞ്ഞെടുത്ത 45 ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ ഓഫീസിന് മുന്നിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങുകൾ. വരണാധികാരിയായ ജില്ല എംപ്ലോയ്മെന്റ് ഓഫിസർ കെ.എം. മാത്യുസ് മുതിർന്ന അംഗമായ ഹസൻകോയക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. വാഹനപകടത്തിൽ പരിക്കേറ്റ മിനി സലിം കാറിലിരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷം ആദ്യകൗൺസിൽ യോഗം ചേർന്നു. കൗൺസിലർമാരിൽ 25 വനിതകളും 20 പുരുഷൻമാരുമുണ്ട്. യു.ഡി.എഫ് വിമതരായി വിജയിച്ചവരിൽ നുജുമുദീൻ ആലുംമൂട്ടിൽ യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മറ്റ് യു.ഡി.എഫ് വിമതരായ ഷാനവാസ്, ബാബുജി എന്നിവരും ഇടത് വിമത ഷാമില അനിമോനും വെൽഫെയർ പാർട്ടിയിലെ മുബീർ എസ്. ഓടനാടും സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും സത്യപ്രസ്താവന നൽകി.
ദേവികുളങ്ങര, പത്തിയൂർ, കൃഷ്ണപുരം, ഭരണിക്കാവ് പഞ്ചായത്തുകളിലും സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു. ദേവികുളങ്ങരയിൽ മുതിർന്ന അംഗം ശ്രീദേവിയും പത്തിയൂരിൽ മുതിർന്ന അംഗം സുകുമാരനും കൃഷ്ണപുരത്ത് മുതിർന്ന അംഗം കെ.എം.ഷെരീഫ് കുഞ്ഞും ഭരണിക്കാവിൽ പുഷ്പമ്മ ബോസ് മാത്യു എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ബ്ലോക്ക് പഞ്ചായത്തിലും അഞ്ച് ഗ്രാമ പഞ്ചായത്തുകളിലും ജനപ്രതിനിധികൾ അധികാരമേറ്റു. അമ്പലപ്പുഴ ബ്ലോക്കു പഞ്ചായത്തിൽ മുതിർന്ന അംഗം പ്രേംഭാസി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ പി. ശശികുമാറും പുന്നപ്ര വടക്ക് പഞ്ചായത്തിൽ മേരി യേശുദാസും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ എസ്. രാധാകൃഷ്ണനും പുറക്കാട് പഞ്ചായത്തിൽ എം. എച്ച്. വിജയനും പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുഷ്പരാജനും ജനപ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.േഹരിപ്പാട് : ഹരിപ്പാട് നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും പുതിയ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
വരണാധികാരിയായ ഡയറി ഡവലപ്പ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ നിഷ വി. ഷരീഫ് മുമ്പാകെ മുതിർന്ന അംഗമായ വിജയമ്മ പുന്നൂർ മഠം ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റത്. തുടർന്ന് ബാക്കിയുള്ള 29 പേർക്ക് വിജയമ്മ പുന്നൂർ മഠം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആറാട്ടുപുഴയിൽ എം. അജിതയാണ് അദ്യം ചുമതലയേറ്റത്. ചിങ്ങോലിയിൽ സി.പി. രാധാകൃഷ്ണനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം ബാബു ആദ്യം സത്യവാചകം ചൊല്ലി. വിയപുരം ഗ്രാമപഞ്ചായത്തിൽ മുതിർന്നംഗം മോഹൻ കുമാറിന് വരണാധികാരി സത്യ വാചകം ചൊല്ലിക്കൊടുത്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം എസ്. വിജയകുമാരിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
മുതുകുളം ഗ്രാമപ്പഞ്ചായത്തിൽ സി.കെ. രാജൻ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കണ്ടല്ലൂരിൽ കെ. സുരേന്ദ്രബാബുവാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. ഹരിപ്പാട് ബ്ലോക്കിൽ 14 ഡിവിഷനുകളിൽ നിന്നും മത്സരിച്ചു ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
ചേർത്തല: നഗരസഭയിൽ 36 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. വരണാധികാരി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറായ റിജോ മാത്യു മുതിർന്ന അംഗമായ 30-ാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി.എ. സുരേഷ് കുമാറിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് കൗൺസിലർമാർക്ക് സുരേഷ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം അധികാരമേറ്റ കൗൺസിലർമാർ ആദ്യ കൗൺസിൽ യോഗം ചേർന്നു.
ജനുവരി 26ന് രാവിലെ പത്തരയ്ക്ക് ചെയർമാൻ തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും നടക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ വിവിധ രാഷ്ട്രീയ - സാമൂഹ്യ നേതാക്കളും കൗൺസിലർമാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മുൻസിപ്പൽ സെക്രട്ടറി ടി കെ സുജിത്ത് സ്വാഗതവും , ഉപവരണാധികാരിയും മുനിസിപ്പൽ എൻജിനീയറുമായ പി.ആർ. മായാദേവി നന്ദിയും പറഞ്ഞു.
അരൂര്‍: പട്ടണക്കാട് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച രാവിലെ 10-ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കും അതിനു കീഴില്‍ വരുന്ന അരൂർ,എഴുപുന്ന ,കുത്തിയതോട് ,കോടം തുരുത്ത്,തുറവൂർ,പട്ടണക്കാട്,വയലാർ എന്നീ ഏഴു പഞ്ചായത്തുകളിലുമായി ആകെ 147 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. ബ്ലോക്കില്‍ എഴുപുന്ന ഡിവിഷനില്‍ നിന്നുവിജയിച്ച മുതിര്‍ന്ന അംഗമായ ജൂലിയറ്റിന് വരണാധികാരിയായ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രാശാന്തന് സത്യവാചകം ചൊല്ലിക്കൊടുത്തു.
16 അംഗങ്ങളുള്ള എഴുപുന്ന പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നുവിജയിച്ച ഓമന മുരളീധരന് വരാണാധികാരി റീ സര്‍വേ സൂപ്രണ്ട് നസീറും 24 വാര്‍ഡുകളുള്ള അരൂര്‍ പഞ്ചാത്തില്‍ ഒമ്പതാം വാര്‍ഡില്‍ നിന്ന് വിജയിച്ച വി.കെ. മനോഹരന് വരണാധികാരി പൊതുമരാമത്ത് എ.ഇ. സുജയും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബ്ലോക്കിലും പഞ്ചായത്തുകളിലും അംഗങ്ങളുടെ ആദ്യ യോഗം നടന്നു. മുതിര്‍ന്ന അംഗം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡൻർ തെരഞ്ഞെടുപ്പുകള്‍ 27-ന് നടക്കും.
സഭയുടെ സത്യപ്രതിജ്ഞ ചടങ്ങും പ്രഥമ കൗണ്‍സിലും പൂര്‍ത്തിയായി. മാവേലിക്കര നഗരസഭ റിട്ടേണിങ് ഓഫിസര്‍ പി.എന്‍.അനില്‍കുമാര്‍ മുതിര്‍ന്ന അംഗം യോഹന്നാന് സത്യവാചകം ചൊല്ലിക്കൊടുത്തു. യോഹന്നാന് മറ്റ് 27 അംഗങ്ങള്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. സത്യ പ്രതിജ്ഞക്ക് ശേഷം പ്രഥമ നഗരസഭ കൗണ്‍സില്‍ നടന്നു. പ്രോടെം സ്പീക്കറായ യോഹന്നാന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. യോഗത്തില്‍ വിവിധ കക്ഷി നേതാക്കന്മാരായ കെ.ഗോപന്, കെ.വി.അരുണ്‍കുമാര്‍, സി.സുരേഷ്, കോശി തുണ്ടുപറമ്പില്‍, എം.വിനയന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
26ന് നടക്കുന്ന ചെയര്‍പേഴ്സണ്‍ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ സെക്രട്ടറി യോഗത്തെ അറിയിച്ചു. ചെയര്പേഴ്സൻ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് ഉച്ചക്ക് 2.30നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.