808 പോളിങ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് വനിതകൾ

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 808 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ. ആദ്യമായാണ് ജില്ലയിൽ ഇത്രയും പോളിങ് സ്റ്റേഷനുകൾ വനിതകളാൽ നിയന്ത്രിക്കപ്പെടുന്നത്. ഇവിടങ്ങളിൽ പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ, പോളിങ് ഓഫിസർ ഒന്ന്, പോളിങ് ഓഫിസർ രണ്ട് എന്നിവർ വനിതകളായിരിക്കും.

മുതുകുളം ബ്ലോക്കിൽ 186 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിത ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നു. ഭരണിക്കാവ് ബ്ലോക്കിൽ 133, ഹരിപ്പാട് 51, അമ്പലപ്പുഴ 41, പട്ടണക്കാട് 33, കഞ്ഞിക്കുഴി 33, ചമ്പക്കുളം 17, ചെങ്ങന്നൂർ 29, മാവേലിക്കര 1, തൈക്കാട്ടുശ്ശേരി 8, ആര്യാട് 1, കായംകുളം നഗരസഭ 48, ചേർത്തല 36, മാവേലിക്കര 28, ഹരിപ്പാട് 30, ചെങ്ങന്നൂർ 25, ആലപ്പുഴ 108 എന്നിവയാണ് ഈ പോളിങ് സ്റ്റേഷനുകൾ. വനിതകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ സ്റ്റേഷനുകളിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ടർ അലക്സ് വർഗീസ് അറിയിച്ചു.

Tags:    
News Summary - 808 polling stations are managed by women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.