കുട്ടനാട്ടിൽ 52 കഞ്ഞിവീഴ്ത്തൽ കേന്ദ്രം; 7,999 പേർക്ക്​ ഭക്ഷണം

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ 52 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. കൈനകരി, കാവാലം, കൈനകരി നോർത്ത്, തലവടി, മുട്ടാർ വില്ലേജുകളിലാണ് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. 2,031 കുടുംബങ്ങളിലെ 7,999 പേർക്ക് കേന്ദ്രങ്ങളിൽനിന്ന്‌ ഭക്ഷണം നൽകുന്നുണ്ട്. കോഴിക്കുഞ്ഞ് വിതരണം ആലപ്പുഴ: ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ ആഗസ്റ്റ് എട്ടിന് രാവിലെ 9.30 മുതല്‍ 12 വരെ വിതരണം ചെയ്യും. ഫോണ്‍: 9656771796, 9961329641. അണ്ടർ -25 ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ആലപ്പുഴ: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 25 വയസ്സിന്​ താഴെയുള്ള ആൺകുട്ടികൾക്കായി ജില്ല ക്രിക്കറ്റ് ടീമിലേക്ക്​ സെലക്​ഷൻ ട്രയൽസ് നടത്തും. 01.09.1997 നു ശേഷം ജനിച്ചവർക്ക്​ പങ്കെടുക്കാം. താൽപര്യമുള്ളവർ 100 രൂപ രജിസ്ട്രേഷൻ ഫീസുമായി ഒൻപതിന്​ രാവിലെ 10 ന്​ എസ്.ഡി കോളജ് ഗ്രൗണ്ടിൽ എത്തണമെന്ന് അസോസിയേഷൻ സെക്രട്ടറി പി.ജെ. നവാസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.