ചെങ്ങന്നൂർ വികസനത്തിന് ബജറ്റിൽ 400 കോടി -മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: നദീപുനരുജ്ജീവനവും സാംസ്കാരിക രംഗവുമടക്കം ചെങ്ങന്നൂരി‍ൻെറ വിവിധ മേഖലകൾക്ക് സംസ്ഥാന ബജറ്റിലിടം ലഭിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. പതിറ്റാണ്ടുകൾക്കുമുമ്പ്​ ഒഴുക്ക്​ നിലച്ച ഉത്തരപ്പള്ളിയാറി‍ൻെറ പുനരുജ്ജീവനത്തിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. വരട്ടാർ പുനരുജ്ജീവനത്തി‍ൻെറ രണ്ടാം ഘട്ടത്തോടൊപ്പംതന്നെ, വെണ്മണി, ആലാ, പുലിയൂർ പഞ്ചായത്തുകളെ ജലസമൃദ്ധമാക്കിയിരുന്ന ഉത്തരപ്പള്ളിയാറി‍ൻെറ വീണ്ടെടുപ്പും യാഥാർഥ്യമാകും. ഈ പ്രദേശങ്ങളിലെ കാർഷികരംഗത്തിനും പദ്ധതി കുതിപ്പേകും. ചെങ്ങന്നൂരി‍ൻെറ വികസന പ്രവർത്തനങ്ങൾക്ക്​ 400 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.