താപനില വീണ്ടുമുയർന്നു; ഇന്നലെ 36.2 ഡി​ഗ്രി സെൽഷ്യസ്​

ആലപ്പുഴ: അന്തരീക്ഷ താപനില വീണ്ടുമുയർന്നു. ചൊവ്വാഴ്ച 36.2 ഡിഗ്രി സെൽഷ്യസ്​ ചൂടാണ്​ രേഖപ്പെടുത്തിയത്​. തുടർച്ചയായി മൂന്നാം ദിനമാണ്​ ജില്ലയിൽ താപനില ക്രമാതീതമായി ഉയരുന്നത്​. വരുംദിവസങ്ങളിലും ചൂട്​ കൂടുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി‍ൻെറ മുന്നറിയിപ്പ്​. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട്​ 33.5 ഡിഗ്രി സെൽഷ്യസാണ്​. ജില്ലയിൽ ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം ജാഗ്രത നിർ​ദേശവും നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.