ചേര്‍ത്തല: കാര്‍ഷിക സംസ്കാരം ഉണര്‍ത്താന്‍ കൃഷിവകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. 21ന് രാവിലെ 10ന് ചേര്‍ത്തല ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് പദ്ധതി വിശദീകരിക്കും. മന്ത്രി സജി ചെറിയാന്‍ തൈ വിതരണം ഉദ്ഘാടനം ചെയ്യും. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനൊപ്പം 10,000 കൃഷിക്കൂട്ടങ്ങള്‍, 10,000 ഹെക്ടറില്‍ ജൈവകൃഷി,140 ഹരിത പോഷക കാര്‍ബണ്‍ തുലിത ഗ്രാമങ്ങള്‍ പദ്ധതികളിലേക്കുമെത്തുമെന്ന് കൃഷി ഡയറക്ടര്‍ ടി.വി. സുഭാഷ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.