പ്രൈം ചെസ്​ അക്കാദമി ഉദ്​ഘാടനവും ​ചെസ്​ മത്സരവും 14ന്​

ആലപ്പുഴ: പ്രൈം ചെസ്​ അക്കാദമിയുടെ ഉദ്​ഘാടനവും ചെസ്​ മത്സരവും 14ന്​ ആലപ്പുഴ റിലയൻസ്​ മാളിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികളിൽ വർധിക്കുന്ന ​മൊബൈൽ, ടി.വി, കാർട്ടൂൺ അഡിക്ഷനുകൾ കുറക്കാനും ചെസിലൂടെ ആത്മവിശ്വാസം, ഏകാഗ്രത, ക്ഷമാശീലം, ശ്രദ്ധ, ഓർമശക്തി, വിവേചനബുദ്ധി എന്നിവ വർധിപ്പിക്കുകയുമാണ്​ ലക്ഷ്യം. ജില്ല ​സ്​പോർട്​സ്​ കൗൺസിൽ വൈസ്​ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു ഉദ്​ഘാടനം നിർവഹിക്കും. തുടർന്ന്​ 14, 12, 10, എട്ട്​ വയസ്സിന്​ താഴെയുള്ളവർക്കായി പ്രത്യേക മത്സരം നടത്തും. വൈകീട്ട്​ നാലിന്​ ചേരുന്ന സമാപന സമ്മേളനത്തിൽ എ.എം. ആരിഫ്​ എം.പി സമ്മാനം വിതരണം ചെയ്യും. 100 രൂപയാണ്​ രജിസ്​ട്രേഷൻ ഫീസ്​. https://forms.gle/fKqFQvDysXEinbYw7 എന്ന ലിങ്ക്​ വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ: 8089956363, 9995656338. വാർത്തസമ്മേളനത്തിൽ ജില്ല സ്​പോർട്സ്​ കൗൺസിൽ വൈസ്​ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു, ഡോ. കുക്കു രമേശ്​, ബിബി സെബാസ്റ്റ്യൻ, പ്രവീൺ വിശ്വനാഥൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.