കാളാത്ത്​ കടക്ക്​ തീപിടിച്ചു; 10,000 രൂപയുടെ നഷ്ടം

ആലപ്പുഴ: കാളാത്ത്​ പള്ളിക്ക്​ വടക്ക്​ കടക്ക്​ തീപിടിച്ച്​ ഭാഗികമായി കത്തിനശിച്ചു. 10,000 രൂപയുടെ നാശനഷ്ടം. വെള്ളിയാഴ്ച പുലർച്ച 2.25നാണ്​ സംഭവം. കൊറ്റംകുളങ്ങര തിരുത്ത​ൽ വെളിയിൽ ഇന്ദുവി‍ൻെറ ഉടമസ്ഥതയിലെ കടക്കാണ്​ തീപിടിച്ചത്​. അഗ്​നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തീകെടുത്തി. ഷോർട്ട്​ സർക്യൂട്ടാണ്​ അപകടകാരണം. അഗ്​നിരക്ഷാസേന അസിസ്റ്റന്‍റ്​ സ്​​റ്റേഷൻ ഓഫിസർ ടി. സാബുവി‍ൻെറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇതിന്​ പിന്നാലെ പടിഞ്ഞാറേ വില്ലേജിന്​ സമീപത്തെ ഇലക്​ട്രിക്​ പോസ്റ്റിന്​ തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ്​ സംഭവം. അഗ്​നിരക്ഷാ സേനയെത്തിയാണ്​ തീകെടുത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.