പ്ലാനറ്റോറിയത്തിനും സയന്‍സ് പാര്‍ക്കിനും 10 കോടി -എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ

മാവേലിക്കര: മാവേലിക്കരയില്‍ പ്ലാനറ്റോറിയത്തിനും സയന്‍സ് പാര്‍ക്കിനും 10 കോടി അനുവദിച്ചെന്ന്​ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. സംസ്ഥാനത്തെ ശാസ്ത്ര-വിനോദ ഉദ്യാനങ്ങളില്‍ എട്ടാമത്തേതാണിത്. മാവേലിക്കര മുനിസിപ്പാലിറ്റിയുടെ ടി.കെ. മാധവന്‍ മെമ്മോറിയല്‍ പാര്‍ക്ക് ഉള്‍പ്പെടുന്ന 1.70 ഏക്കറിലാണ് പദ്ധതി വരുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ശാസ്ത്രാനുഭവങ്ങള്‍ മനസ്സിലാക്കുന്ന നിലയിലാവും ക്രമീകരണം. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്ന് കരുതുന്നു. ജില്ലയില്‍ ആദ്യമായാണ് ശാസ്ത്ര-വിനോദ ഉദ്യാനം വരുന്നത്. ആലപ്പുഴ ജില്ലയിലും ഇതര ജില്ലകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനയാത്രകള്‍ക്കും വിനോദയാത്രകള്‍ക്കുമുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായി നഗരം മാറുമെന്ന് എം.എല്‍.എ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.