അമ്പലപ്പുഴയില്‍ പുതിയ മിനിസിവില്‍ സ്റ്റേഷന് 10 കോടി -എച്ച്. സലാം എം.എല്‍.എ

അമ്പലപ്പുഴ: മണ്ഡലത്തിലെ വിവിധ സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ ഒരുകുടക്കീഴിലാക്കി പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ മിനിസിവിൽ സ്റ്റേഷനൊരുക്കുമെന്ന് എച്ച്. സലാം എം.എല്‍.എ പറഞ്ഞു. ഇതിന്​ 10 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മിനിസിവിൽ സ്റ്റേഷൻ പ്രവൃത്തിപഥത്തിൽ എത്തുന്നതോടെ വിവിധയിടങ്ങളിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുൾപ്പെടെ ഇതിൽ എത്തിക്കും. സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളുടെ വികസനത്തിന് വകയിരുത്തിയ 250.7 കോടി രൂപയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കും അർഹമായ പരിഗണന ലഭ്യമാകും. വിയാനി മുതൽ ആലപ്പുഴ വരെയും മാത്തേരി മുതൽ പുറക്കാട് വരെയുമുള്ള തീരങ്ങളിൽ പുലിമുട്ട് നിർമാണത്തിന്​ പ്രാഥമിക അംഗീകാരം ലഭിച്ചു. ഇതിന്റെ ഇൻവെസ്റ്റിഗേഷന് 11.7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ ഐ.പി ബ്ലോക്ക് നിർമാണത്തിനും കാപ്പിത്തോട് മാലിന്യസംസ്കരണ പദ്ധതിക്കും അംഗീകാരം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.