കത്തയക്കൽ സമരം നടത്തി

ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് . പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസം കുടിശ്ശിക സഹിതം വിതരണം ചെയ്യുക, മൂന്നുവർഷമായി തടഞ്ഞുവെച്ച ഉത്സവബത്ത കുടിശ്ശിക സഹിതം വിതരണം ചെയ്യുക, എല്ലാ മാസവും ആദ്യ പ്രവൃത്തിദിവസം തന്നെ പെൻഷൻ വിതരണം ചെയ്യുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യത്. ഹെഡ് പോസ്റ്റ്​ ഓഫിസിന് സമീപം നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എൻ.വി. തമ്പുരാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ എം.എസ്. ചിദംബരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. സുജാതൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. തങ്കപ്പൻ, ജില്ല ജോയന്‍റ്​ സെക്രട്ടറി ബി. സുദർശനൻ, യൂനിറ്റ് വൈസ്​ പ്രസിഡന്‍റ്​ പി. ശശിധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.