ചെന്നിത്തല സെന്‍റ്​ ജോര്‍ജ് പള്ളി ശതാബ്ദി സമാപം

ചെന്നിത്തല: സെന്‍റ്​ ജോര്‍ജ് ഹോറേബ് യാക്കോബായ പള്ളി ശതാബ്ദി സമാപന ആഘോഷങ്ങള്‍ ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന് കായംകുളം കാദീശ യാക്കോബായ ഇടവകയില്‍നിന്ന്​ വിളംബരഘോഷയാത്രയോടെ ആരംഭിക്കും. ഞായറാഴ്ച വികാരി ഫാ. അരുണ്‍ ബോസ് കൊടിയേറ്റും. ഇടവക സ്ഥാപക മെത്രാപ്പോലീത്തയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടയം പാണംപടി മര്‍ത്തമറിയം ദേവാലയത്തില്‍നിന്നും ദീപശിഖാ പ്രയാണം നടക്കും. മേയ് മൂന്ന്​, നാല്​, അഞ്ച്​ തീയതികളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ.റോയി ജോര്‍ജ് കട്ടച്ചിറ, പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. അരുണ്‍ സി. എബ്രഹാം നല്ലില എന്നിവര്‍ വചനസന്ദേശം നല്‍കും. ആറിന് മര്‍ത്തമറിയം വനിതസമാജത്തിന്‍റെ നിരണം ഭദ്രാസന ഏകദിന സെമിനാര്‍ നടക്കും. ഏഴിന്​ ചെന്നിത്തല ഹോറേബ് ഇടവകയുടെ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും കലാവിരുന്നും നടക്കും. വൈകീട്ട് നാലിന്​ ശതാബ്ദി സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഡോ.ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ധനസഹായ പദ്ധതി ഫണ്ട് ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പിയും കാരുണ്യചികിത്സ ധനസഹായപദ്ധതി ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എല്‍.എയും നിര്‍വഹിക്കും. മേയ് ഒമ്പതിന് വി.മൂന്നിന്മേല്‍ കുര്‍ബാനയും വാഴക്കൂട്ടംകടവ് കുരിശടിയില്‍നിന്ന്​ റാസയും ഉണ്ടായിരിക്കും. പ്രധാനദിവസമായ മേയ് 10ന് അഞ്ചിന്മേല്‍ കുര്‍ബാനക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വികാരി ഫാ. അരുണ്‍ബോസ്, ഭദ്രാസന സെക്രട്ടറി ഫാ.എം.ജെ. ദാനിയേല്‍, ട്രസ്റ്റി റെജി ജോര്‍ജ് ചെങ്കോട്ടയില്‍ എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.