കള്ളുഷാപ്പിനെതിരെ ജനകീയ സമരം

ചെറിയനാട്: ജനവാസ മേഖലയിലെ കള്ളുഷാപ്പിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ആരാധനാലയങ്ങളും വിവിധ ഓഫിസുകളുമുള്ള ജങ്​ഷനിൽ ആരംഭിച്ച ഷാപ്പ് അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നാണ്​ ആവശ്യം. സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത സമരം പഞ്ചായത്ത് അംഗം എം. രജനീഷ് ഉദ്​ഘാടനം ചെയ്തു. സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറി മാത്യു എബ്രഹാം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധി പ്രസന്നകുമാരി, ഉപദേശക സമിതി പ്രസിഡന്റ്‌ ശശിധരൻ, ഉണ്ണി മണ്ണാടിക്കൽ, ഉണ്ണി ഇടശ്ശേരിൽ, വി.ആർ. ശശി, സുനിൽ കുമാർ, സി.പി. ശ്രീജിത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.