ചെങ്ങന്നൂർ: വെൺമണിയിൽനിന്ന് മോഷണം പോയ സ്കൂട്ടർ റാന്നിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വെൺമണി പുന്തല താഴം നന്ദനത്തിൽ അജിത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള പ്ലഷർ സ്കൂട്ടറാണ് കണ്ടെത്തിയത്. കഴിഞ്ഞ 20ന് വൈകീട്ട് വെൺമണി കുളനട റോഡരികിലെ വീട്ടുമുറ്റത്ത് നിന്നാണ് സ്കൂട്ടർ മോഷണം പോയത്. അജിത്തിന്‍റെ ഭാര്യ സ്കൂട്ടറിൽ പാൽ വാങ്ങാൻ പോയശേഷം ഭർത്താവിന്‍റെ ഉപയോഗത്തിനായി സ്കൂട്ടറിൽനിന്ന് താക്കോൽ എടുത്തിരുന്നില്ല. ഈ തക്കത്തിനാണ് മോഷ്ടാവ് സ്കൂട്ടറുമായി കടന്നത്. വെൺമണി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റാന്നി മാർത്തോമ പള്ളിക്ക് സമീപം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.