ആലപ്പുഴ: റമദാന് യാത്രാമൊഴിയേകാൻ പള്ളികളിൽ ഒത്തുചേർന്ന വിശ്വാസികൾ അവസാന വെള്ളിയാഴ്ച പ്രാർഥനനിര്‍ഭരമാക്കി. രണ്ടുവർഷമായി കോവിഡ് വ്യാപനത്തിൽ അടഞ്ഞുകിടന്ന പള്ളികളിൽ റമദാനിലെ ഒത്തുചേരലുകൾ നടന്നിരുന്നില്ല. നിയന്ത്രണം പൂർണമായും മാറിയതോടെ എത്തിയ ആദ്യ റമദാനിലെ അവസാന വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനും പ്രാർഥനകൾക്കും വിശ്വാസികൾ കൂട്ടത്തോടെയാണ് പള്ളികളിലേക്ക് ഒഴുകിയെത്തിയത്. പുണ്യകര്‍മങ്ങള്‍ക്ക് ആയിരം മാസത്തേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്‌റിന്‍റെ (വിധി നിർണയരാവ്) പുണ്യംനുകരാനും 27ാം രാവിൽ (വ്യാഴാഴ്ച) രാത്രി ഉറക്കമൊഴിച്ച് പ്രാർഥനകളിൽ വ്യാപൃതരാകാനും വിശ്വാസികൾ നേരത്തെ പള്ളികളിൽ ഇടംപിടിച്ചു. ജുമുഅക്ക് വൈകിയെത്തിയവരെ ഉള്‍ക്കൊള്ളാനാകാതെ പല പള്ളികളിലും പുറത്ത് സൗകര്യമൊരുക്കിയിരുന്നു. ലൈലത്തുല്‍ഖദ്‌ർ രാവിന് പിന്നാലെ വെള്ളിയാഴ്ചത്തെ ജുമുഅയും ഒരുമിച്ചെത്തിയതോടെ പള്ളികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വ്രതാനുഷ്ഠാനം വിടവാങ്ങുന്നതിന് മുന്നോടിയായി വിശ്വാസികള്‍ കൂട്ടത്തോടെ സംഗമിക്കുന്ന ജുമുഅ നമസ്കാരത്തിന് മുന്നോടിയായുള്ള ഖുതുബയിൽ (പ്രഭാഷണം) മിമ്പറുകളിൽനിന്ന് ഇമാമുകൾ 'അസ്സലാമു അലൈക്ക യാശഹ്റു റമദാൻ... എന്നുപറഞ്ഞ് റമദാനെ വിടചൊല്ലിയപ്പോൾ വിശ്വാസികൾ കണ്ണീരണിഞ്ഞാണ് പ്രാർഥനയിൽ പങ്കുചേർന്നത്. റമദാനിലെ നമസ്കാരവും നോമ്പും ഖുർആൻ പാരായണവും ഇഅ്തികാഫും നേടിത്തന്ന വിശുദ്ധി വരുംനാളുകളിൽ കാത്തുസൂക്ഷിക്കണമെന്നാണ് പ്രധാനമായും ഇമാമുകൾ പ്രസംഗിച്ചത്. റമദാൻ വിടചൊല്ലുന്നതിന്‍റെ വേദനക്കൊപ്പം നോമ്പിന്‍റെ ശുദ്ധീകരണത്തിനായി അല്ലാഹു നിർബന്ധമാക്കിയ ഫിത്ർ സകാത്തിനെക്കുറിച്ചും ഖുതുബയിൽ വിശദീകരിച്ചു. വിശ്വാസപരമായി പൂർത്തിയാക്കേണ്ട നോമ്പിന്‍റെ കർമങ്ങൾ നിറവേറ്റാൻ ആദ്യത്തെ പത്ത് (കാരുണ്യം), രണ്ടാമത്തെ പത്ത് (പാപമോചനം), മൂന്നാമത്തെ പത്ത് (നരകമോചനം) എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിനും പള്ളികളിൽ വൻ തിരക്കായിരുന്നു. രണ്ടുനാളത്തെ നോമ്പിനുശേഷം മാസപ്പിറവി ദൃശ്യമായാല്‍ തിങ്കളാഴ്ച ഈദുല്ഫിത്ര് (ചെറിയ പെരുന്നാൾ) ആഘോഷിക്കും. അല്ലെങ്കിൽ ചൊവ്വാഴ്ചയാവും പെരുന്നാൾ. വീടുകളിലും പള്ളികളിലും പെരുന്നാള്‍ ആഘോഷത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. APL MB01 masthan pally റമദാനിലെ അവസാന വെള്ളിയാഴ്ച ആലപ്പുഴ മസ്താൻ പള്ളി കിഴക്കേ മുസ്ലിം ജമാഅത്തിൽ നടന്ന ജുമുഅ നമസ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.