കായംകുളം: നഗരസഭ കൗൺസിലിനെ നോക്കുകുത്തിയാക്കി പദ്ധതികൾക്ക് മുൻകൂർ അനുമതി നൽകുന്ന ചെയർപേഴ്സന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. അടിയന്തര സ്വഭാവമുള്ളവക്കു മാത്രമാണ് മുൻകൂർ അനുമതി പാടുള്ളൂവെന്നാണ് നിയമം. സാധാരണപ്രവൃത്തികൾക്ക് മുൻകൂർ അനുമതി നൽകുന്നത് അംഗീകരിക്കാനാവില്ല. 2020-21ലെ പ്രോജക്ടിൽ ടെൻഡർ ചെയ്ത പദ്ധതിക്ക് 14 മാസത്തിനുശേഷം മുൻകൂർ അനുമതി കൊടുത്ത ഫയലാണ് കൗൺസിലിൽ പരിഗണനക്ക് വന്നത്. ടെൻഡർ നൽകി മൂന്നുമാസത്തിനകം എഗ്രിമെന്റ് വെച്ച് പണി ആരംഭിച്ചില്ലെങ്കിൽ പ്രവൃത്തി റീ ടെൻഡർ ചെയ്യണം. ഏഴ് അജണ്ടയിൽ അഞ്ചും മുൻകൂർ അനുമതിയായിരുന്നു. പാർലമെന്ററി പാർട്ടി നേതാവ് സി.എസ്. ബാഷ, ഡി.സി.സി സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അൻസാരി കോയിക്കലേത്ത്, കൗൺസിലർമാരായ ബിദു രാഘവൻ, പി.സി. റോയി, സുമിത്രൻ, ബിജു നസറുല്ല, ലേഖ സോമരാജൻ, പി. ഗീത, അംബിക, പി.കെ. അമ്പിളി, ഷീജ റഷീദ്, മിനി സാമുവൽ, ഷൈനി ഷിബു, അൻഷാദ് വാഹിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.