നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു

ചെങ്ങന്നൂർ: എം.സി റോഡിൽ ചെങ്ങന്നൂരിലെ മുണ്ടൻകാവിൽ നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. ഡ്രൈവർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 3.15ഓടെയാണ് അപകടം. എടത്വയിൽനിന്ന്​ തെങ്കാശിക്കുപോയ സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപെട്ടത്. ചങ്ങനാശ്ശേരി കോയിപ്പുറത്ത് ഫാ. തോമസാണ്​ (55) രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന്​ എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചെങ്ങന്നൂരിൽനിന്ന്​ അഗ്​നിരക്ഷാസേനയെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.