മാലിന്യവാഹിനിയായി തോണ്ടുകണ്ടത്ത് തോട്

ചാരുംമൂട്: പത്തനംതിട്ട-ആലപ്പുഴ ജില്ല അതിർത്തി പങ്കിടുന്ന കുടശ്ശനാട് തോണ്ടുകണ്ടത്തെ തോട്​ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമായി മാറി. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യവും നിറഞ്ഞ് ഈ നീരൊഴുക്ക്​ തോട് രോഗവാഹിനിയായാണ് ഒഴുകുന്നത്. തോട്ടിലേക്ക് ദിനംപ്രതി വൻതോതിലാണ് മാലിന്യം തള്ളുന്നത്. ഇതുമൂലം വൻ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇരുജില്ലയുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട്ടിൽ തള്ളിയ ടൺ കണക്കിന്​ മാലിന്യം നീക്കാനുള്ള ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ആരെ സമീപിക്കണമെന്നുമാണ് നാട്ടുകാർ ചോദിക്കുന്നത്. അതിർത്തി പഞ്ചായത്തായ പാലമേൽ കുടശ്ശനാട് വാർഡിലാണ് തോണ്ടുകണ്ടം സ്ഥിതി ചെയ്യുന്നത്. തോണ്ടുകണ്ടത്തിന്‍റെ സമീപത്തായാണ് പന്തളം ബാഡ്​മിന്‍റൺ കോർട്ടിലേക്കുള്ള വഴി കടന്നുപോകുന്നതും പന്തളം നഗരസഭ തുടങ്ങുന്നതും. പൊതുജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് കുറ്റകരമായിട്ടും ഇവരെ കണ്ടെത്തി നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അധികാരികൾ അടിയന്തരമായി ഇടപെട്ട് തോണ്ടുകണ്ടം തോടിനെ മാലിന്യ മുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : തോണ്ടുകണ്ടത്തിലെ തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്​ മാലിന്യക്കൂമ്പാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.