ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നൂറനാട്, പാലമേൽ പഞ്ചായത്തുകളിൽ വേനൽ മഴമൂലം കൃഷി നാശം ഉണ്ടായ പാടശേഖരങ്ങൾ ജനപ്രതിനിധി, ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ഏകദേശം ആയിരത്തോളം ഏക്കറിൽ നെൽകൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. മൂന്നുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സുമ, അംഗം ജി. പുരുഷോത്തമൻ, കൃഷി അസി. ഡയറക്ടർ രജനി, പാലമേൽ കൃഷി ഓഫിസർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ ..കൃഷി നാശം ഉണ്ടായ പാടശേഖരങ്ങൾ ജനപ്രതിനിധി, ഉദ്യോഗസ്ഥ സംഘം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.