അമ്പലപ്പുഴ: കലുങ്ക് നിര്‍മാണത്തില്‍ അശാസ്ത്രീയതയെന്ന് ആക്ഷേപം. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടിക്കരി റോഡിൽ നിന്ന് പോത്തശ്ശേരിക്ക് പോകുന്ന ഭാഗത്ത് നിർമിച്ച കലുങ്കാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. വെട്ടിക്കരി റോഡിൽനിന്ന് ഏകദേശം മീറ്ററോളം ഉയരത്തിലാണ് കലുങ്ക് നിർമിച്ചിരിക്കുന്നത്. ഇതുമൂലം റോഡുനിരപ്പിൽനിന്ന് വാഹനങ്ങൾ കയറുമ്പോൾ തെന്നിമറിഞ്ഞുള്ള അപകടം നിത്യ സംഭവമാണ്. പുന്നപ്ര തെക്ക് ആറ്, എട്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന കലുങ്കിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍, പുതുതായി നിര്‍മിക്കുന്ന റോഡിന്‍റെ നിരപ്പിലാണ് കലുങ്ക് നിര്‍മിച്ചിട്ടുള്ളതെന്നാണ് കരാറുകാരന്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.