നാടകയാത്രക്ക്​ തുടക്കം

ചെങ്ങന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ നാടകയാത്ര 'ഒന്ന്' ജില്ലയില്‍ പ്രവേശിച്ചു. ആദ്യ നാടകാവതരണം ചെങ്ങന്നൂര്‍ മുളക്കുഴ, അരീക്കര എസ്.എൻ.ഡി.പി സ്കൂളില്‍ നടത്തി. ജിനോ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്‍റെ മറ്റ് അണിയറ ശില്പികള്‍ എം.എം. സചീന്ദ്രന്‍, കോട്ടയ്ക്കല്‍ മുരളി, മിഥുന്‍ മലയാളം എന്നിവരാണ്. സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് ജാഥകളില്‍ ദക്ഷിണമേഖല ജാഥ ഏപ്രില്‍ 13ന് ചേര്‍ത്തലയില്‍ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.