കായംകുളം: വിസ തട്ടിപ്പ് ചോദിക്കാൻ എത്തിയവരെ . പത്തനംതിട്ട ചുട്ടിപ്പാറ വടക്കേ ചരുവിൽ മെഹബൂബ് (47), ഭാര്യ ജുമൈല (45), ആറ്റിങ്ങൽ കെ.ആർ ഹൗസിൽ സബീന (47), മകൻ നൗഫൽ (22) എന്നിവർക്കാണ് മർദനമേറ്റത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ട്രാവൽസ് ഉടമ ഐക്യജങ്ഷൻ സ്വദേശി ഹബീബിനെതിരെ ഇവർ കായംകുളം പൊലീസിൽ പരാതി നൽകി. സബീനയുടെ മകൻ ഷിജിനെ ദുബൈയിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. വിസ നൽകുമ്പോൾ പറഞ്ഞ ഉറപ്പുകൾ ലംഘിക്കപ്പെട്ടത്രെ. ഷിജിൻ ജോലിയില്ലാതെ കുടുങ്ങിയ അവസ്ഥയിലായത് സംബന്ധിച്ച വിവരം തിരക്കാൻ എത്തിയ തങ്ങളെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നെന്ന് നൗഫൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.