തീ ​പി​ടി​ച്ച് ന​ശി​ച്ച ഹൗ​സ് ബോ​ട്ടു​ക​ള്‍

ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു;യാത്രക്കാർ രക്ഷപ്പെട്ടു

അ​മ്പ​ല​പ്പു​ഴ: കാ​യ​ലോ​ര​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന ഹൗ​സ് ബോ​ട്ടു​ക​ള്‍ക്ക് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​വ​രു​ടെ ബാ​ഗു​ക​ളും മ​റ്റും ക​ത്തി​ന​ശി​ച്ചു. പ​റ​വൂ​ർ പൂ​ന്തി​രം പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പം പൂ​ക്കൈ​ത​യ​റി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബം രാ​ത്രി താ​മ​സി​ച്ച അ​നാ​ഹി​ത എ​ന്ന ബോ​ട്ടി​ലാ​ണ് ആ​ദ്യം തീ ​ഉ​യ​ർ​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ല്‍ തീ ​പ​ട​ർ​ന്ന് അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന കാ​ത​റി​ൻ എ​ന്ന ഹൗ​സ് ബോ​ട്ടി​നും തീ ​പി​ടി​ച്ചു. ഈ ​ഹൗ​സ് ബോ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​വ​രം അ​റി​ഞ്ഞ് നാ​ട്ടു​കാ​രും ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി ര​ക്ഷാ​സേ​ന​യും തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ണ്ടു ഹൗ​സ് ബോ​ട്ടു​ക​ളും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ബാ​ഗും മ​റ്റ് സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു.

പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടേ​താ​ണ് ര​ണ്ട് ഹൗ​സ് ബോ​ട്ടു​ക​ളും. ആ​റ് ബെ​ഡ്റൂ​മും, 60 പേ​ർ​ക്കി​രി​ക്കാ​വു​ന്ന കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള വ​ലി​യ ഹൗ​സ് ബോ​ട്ടാ​ണ് അ​നാ​ഹി​ത. മൂ​ന്ന് മു​റി​ക​ളു​ള്ള ബോ​ട്ടാ​ണ് കാ​ത​റി​ൻ. ര​ണ്ടി​നും​കൂ​ടി ര​ണ്ടു കോ​ടി​യോ​ളം രൂ​പ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Houseboats catch fire; passengers escape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.