ഇന്ധന വിലവർധന; കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ധര്‍ണ നടത്തി

ആലപ്പുഴ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരമല്ലൂർ പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി. എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ മൈക്കിൾ പി. ജോൺ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ ഉമേശൻ, തുറവൂർ ദേവരാജ്, ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഓഡിനേറ്റർ സണ്ണി കുരുവിള, ഡി.സി അംഗം സോളമൻ, കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മേഘനാഥൻ, ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം അസീസ് പായിക്കാട്, ബ്ലോക് പഞ്ചായത്ത് അംഗം അനിൽ, പഞ്ചായത്ത്​ അംഗം മോളി, ന്യൂനപക്ഷ വകുപ്പ് അരൂർ ബ്ലോക് ചെയർമാൻ വി.കെ. മജീദ്, ജില്ല കൺവീനർ ജോളി പവേലിൽ, തോമസ് ജോൺ, ബെൻസിമോൻ തുടങ്ങിയവർ സംസാരിച്ചു. പടം: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് നടത്തിയ ധർണ എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്​ഷൻ പരിധിയിലെ കാർമൽ, പഴവങ്ങാടി എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാത്രി 9.30 മുതൽ വ്യാഴാഴ്​ച രാവിലെ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.