ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; ഇരുട്ടിൽ പടനിലം ക്ഷേത്ര ജങ്ഷൻ

ചാരുംമൂട്: നൂറനാട് പടനിലം ക്ഷേത്ര ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ്​ കണ്ണടച്ചിട്ട് രണ്ടുവർഷം. ക്ഷേത്ര ദർശനത്തിനുള്ളവരടക്കം നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. നൂറോളം ഓട്ടോ-ടാക്സി വാഹനങ്ങൾ ക്ഷേത്ര ജങ്ഷൻ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്നുണ്ട്. ദൂരെദിക്കുകളിൽനിന്ന്​ ബസിൽ രാത്രി ഇവിടെ വന്നിറങ്ങുന്നവരും യാത്രക്കായി ബസ് കാത്തുനിൽക്കുന്നവരും ഭയപ്പാടിലാണ്​ സമയം ചെലവഴിക്കുന്നത്. നൂറനാട്ടെ ഏറ്റവുമധികം തിരക്കേറിയ സ്ഥലമാണിത്​. പബ്ലിക് മാർക്കറ്റ്, പരബ്രഹ്മക്ഷേത്രം, ആശുപത്രി, വില്ലേജ്‌-പഞ്ചായത്ത് കാര്യാലയങ്ങൾ, ഹയർ സെക്കൻഡറി സ്കൂൾ, യു.പി സ്കൂൾ, കല്യാണ മണ്ഡപങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, പെട്രോൾ പമ്പ് തുടങ്ങി നൂറുക്കണക്കിന്​ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്​. തെരുവുനായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണ്. വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റ് അണയുന്നതോടെ ജങ്ഷനും പരിസര പ്രദേശങ്ങളും സാമൂഹിക വിരുദ്ധരുടെയും കഞ്ചാവ്-മദ്യം വില്പനക്കാരുടെയും പിടിയിലാകും. ഹൈമാറ്റ്സ് ലൈറ്റി‍ൻെറ കേടുപാടുകൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ്​ നാട്ടുകാരു​ടെ ആവശ്യം. ഫോട്ടോ: പടനിലം ക്ഷേത്ര ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.