പ്ലസ് ടുവിന് 22400, എസ്.എസ്.എൽ.സിക്ക് 22345 വിദ്യാർഥികൾ ആലപ്പുഴ: കോവിഡ് പ്രതിസന്ധിയെ മറികടന്ന് വിദ്യാർഥികൾ ഇനി പരീക്ഷച്ചൂടിലേക്ക്. ബുധനാഴ്ചയാണ് പ്ലസ് ടു പരീക്ഷക്ക് തുടക്കം. വിദ്യാർഥികൾ പരീക്ഷഹാളിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ജില്ലയിൽ പ്ലസ് ടുവിന് 22,400 പേരും എസ്.എസ്.എൽ.സിക്ക് 22,345 പേരുമാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. 121 കേന്ദ്രങ്ങളിലാണ് പ്ലസ് ടു പരീക്ഷ. 21 കേന്ദ്രത്തിലായി 1750 വി.എച്ച്.എസ്.ഇ വിദ്യാർഥികളും പരീക്ഷയെഴുതും. ഏപ്രിൽ 26ന് പ്ലസ് ടു പരീക്ഷ അവസാനിക്കും. ചോദ്യക്കടലാസുകൾ ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. തരംതിരിച്ച് ഉപജില്ല പരിധിയിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷദിവസം രാവിലെ ഡി.ഇ.ഒ ഓഫിസ് ഉദ്യോഗസ്ഥൻ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ ട്രഷറികളിൽനിന്ന് എടുത്ത് പരീക്ഷ സെന്ററുകളിൽ എത്തിക്കും. പരീക്ഷ ഹാളിൽ ഡ്യൂട്ടി ചെയ്യേണ്ട ഇൻവിജിലേറ്റർമാരുടെ നിയമനവും പൂർത്തിയായി. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങി ഏപ്രിൽ 29ന് അവസാനിക്കും. ജില്ലയില്‍ പരീക്ഷയെഴുതുന്ന 22,345 വിദ്യാര്‍ഥികളിൽ 11,894 പേര്‍ ആണ്‍കുട്ടികളും 10,451 പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 7401പേരാണുള്ളത്. ആലപ്പുഴ -6420, ചേര്‍ത്തല -6445, കുട്ടനാട് -2079 എന്നിങ്ങനെയാണ് മറ്റുവിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം. കോവിഡ് മൂന്നാംതരംഗത്തിൽ ആശങ്കപരത്തിയെങ്കിലും ഓണ്‍ലൈന്‍, ഓഫ്‌ലൈൻ ക്ലാസുകളിലൂടെ പഠനം നടത്തിയാണ് വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ആത്മവിശ്വാസം വർധിക്കാൻ മാതൃകപരീക്ഷകളും നടത്തിയിരുന്നു. എന്നാൽ, കനത്തചൂട് വിദ്യാർഥികളെ വലക്കുമെന്ന ആശങ്കയുണ്ട്. കോവിഡ് നിയന്ത്രണത്തില്‍ ഇളവുണ്ടെങ്കിലും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് മുഴുവന്‍ വിദ്യാര്‍ഥികളെയും പരിശോധിക്കും. താപനിലയില്‍ വര്‍ധനയുള്ള വിദ്യാര്‍ഥികൾക്ക് പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ചൂട് കണക്കിലെടുത്ത് കുടിവെള്ളം കൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ട്. കഴിഞ്ഞ തവണ കോവിഡ് രണ്ടാം തരംഗം ഉയർത്തിയ കനത്ത വെല്ലുവിളികളോട് പൊരുതിയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സംശയനിവാരണത്തിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചു. ബുധനാഴ്ച മുതല്‍ ഏപ്രില്‍ 29വരെ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്. ഫോണ്‍: 0477-2252908, 8547788521, 9995439097.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.