വടുതല: ഹെവൻസ് പ്രീ സ്കൂൾ സനദ് ദാന സമ്മേളനവും വാർഷികാഘോഷവും വടുതല ജെട്ടി ഹുദാ ഗ്രൗണ്ടിൽ നടന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് അബ്ദുൽഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്തു. ഹെവൻസ് ചെയർമാൻ എൻ.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹെവൻസ് ഡയറക്ടർ സി.എച്ച്. അനീസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ആറാം വയസ്സിൽ ഖുർആൻ പാരായണം പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ വിദ്യാർഥികൾക്ക് സനദും മെമെന്റോയും നൽകി ആദരിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി കെ.എം. ജാസ്മിൻ ടീച്ചർ, കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ, പി.ടി.എ പ്രസിഡന്റ് ഷമീദ നസീർ, ഹെവൻസ് രക്ഷാധികാരി കെ.കെ. ഇബ്രാഹിം, ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി പി.എ. അൻസാരി, പ്രിൻസിപ്പൽ നിഷ ടീച്ചർ, അഡ്മിനിസ്ട്രേറ്റർ ടി.എ. ബിനാസ് തുടങ്ങിയവർ സംസാരിച്ചു. ഹെവൻസ് വിദ്യാർഥികളുടെ വർണാഭമായ കലാസന്ധ്യയും നടന്നു. ചിത്രം:: ഹെവൻസ് പ്രീ സ്കൂൾ സനദ് ദാന സമ്മേളനവും വാർഷികാഘോഷവും ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് അബ്ദുൽ ഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.