വീടിന്‍റെ താക്കോല്‍ കൈമാറി

ആലപ്പുഴ: നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകിയ കേരള നദ്​വത്തുൽ മുജാഹിദീൻ പ്രവർത്തകർ മതസൗഹാര്‍ദത്തിന് മാതൃകയാണെന്ന് എച്ച്. സലാം എം.എല്‍.എ. പഴവീട് അംബേദ്കർ കോളനിയിലെ അജയൻ-വിജി ദമ്പതികള്‍ക്ക് കേരള നദ്​വത്തുൽ മുജാഹിദീൻ പ്രവര്‍ത്തകര്‍ നിർമിച്ചുനല്‍കിയ സംസാരിക്കുകയായിരുന്നു എം.എല്‍.എ. കെ.എൻ.എം മർക്കസുദ്ദഅ്​വ ജില്ല പ്രസിഡന്‍റ്​ സി.കെ. അസനാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യരാജ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, കൗൺസിലർമാരായ അരവിന്ദാക്ഷൻ, സജീഷ് ചക്കുപറമ്പിൽ, മർക്കസുദ്ദഅ്​വ സംസ്ഥാന, സൗത്ത് സോൺ, ജില്ല ഭാരവാഹികളായ കെ.എ. സുബൈർ അരൂർ, ശാക്കിർ മൗലവി ആലുവ, സലിം കരുനാഗപ്പള്ളി, ഷമീർ ഫലാഹി, കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. (ചിത്രം.. കേരള നദ്​വത്തുൽ മുജാഹിദീൻ ജില്ല കമ്മിറ്റി നിര്‍മിച്ചുനല്‍കിയ വീടിന്‍റെ താക്കോല്‍ അജയൻ-വിജി ദമ്പതികള്‍ക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.