കുട്ടനാട്ടിലെ കർഷകർക്ക് കൈത്താങ്ങായി സർവകലാശാല

കുട്ടനാട്: കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് കുട്ടനാട്ടിലെ കർഷകർക്ക് കൃഷി ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും ആധുനിക കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കാനും ആവശ്യമായ സാങ്കേതിക സഹായകേന്ദ്രം ആരംഭിക്കുമെന്ന നിർദേശം കൊച്ചി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ചു. 376 കോടി 63 ലക്ഷം വരവും 390 കോടി അഞ്ചു ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പുതിയ കോഴ്‌സുകളും പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. ട്രാൻസ്​ലേഷനൽ റിസർച് സെന്റർ, പുതിയ ഷോർട്ട് ടേം പി.ജി കോഴ്‌സുകൾ, കേരള ഭവന നിർമാണ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, എംപ്ലോയ്‌മെന്റ് എന്റർപ്രണർഷിപ് കേന്ദ്രം, ഹരിതപരിസരം, സ്‌കോളർ ലാമ്പ്, നെറ്റ് സീറോ എനർജി ബിൽഡിങ്​, ഹൈബ്രിഡ് ലേണിങ്​ ക്ലാസ് മുറികൾ എന്നിവയാണ് പദ്ധതികൾ. apl kutta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.