ഹരിപ്പാട്: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മർദിച്ച സംഭവം രണ്ട് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മുട്ടം കാവിൽ തെക്കത്തിൽ സുൽഫിത്ത് (26), മുട്ടം കോട്ടക്കകം കണ്ണൻ ഭവനത്തിൽ കണ്ണൻ മോൻ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ ഗുരുതര പരിക്കേറ്റ മുട്ടം കണിച്ചനെല്ലൂർ കരിക്കാത്ത് വീട്ടിൽ ശബരി (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുൽഫിത്ത് ഒന്നാം പ്രതിയും കണ്ണൻ മോൻ മൂന്നാം പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് മുതുകുളം വടക്ക് ചൂളതേൽ വടക്കതിൽ അജേഷിനെ (28)കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പള്ളിപ്പാട് നീറ്റൊഴുക്കിന് സമീപമായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.