വി.ആർ. വിഷ്ണു
Posted On
date_range Updated On
date_range പീഡന കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ
ചാരുംമൂട്: പീഡന കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ. നൂറനാട് പാറ ജങ്ഷനിൽ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃന്ദാവനത്തിൽ വി.ആർ. വിഷ്ണു(34)വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ 14നായിരുന്നു സംഭവം. നൂറനാട് എസ്.എച്ച്.ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പന്തളത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ എസ്.മിഥുൻ, സുരേഷ് കെ.ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെരീഫ്, സി.പി.ഒ മനു പ്രസന്നൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.