ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിയിൽ ചികിത്സക്കെത്തിയ യുവാവ് ഡോക്ടറെ അസഭ്യം പറഞ്ഞതായും ജോലി തടസ്സപ്പെടുത്തിയതായും പരാതി. സംഭവത്തിൽ പുന്നപ്ര നോർത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളിവെളി വീട്ടിൽ ശരത് പ്രസാദിനെതിരെ (41) ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 10ന് പ്രതി സഞ്ചരിച്ച ബൈക്ക് ചുടുകാട് ഭാഗത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ പ്രതിയെ ഓട്ടോ ഡ്രൈവറാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറെ ചീത്ത വിളിക്കുകയായിരുന്നു. പരിശോധിക്കാനെത്തിയ ഡോക്ടറോട് തന്നോട് ഒന്നും ചോദിക്കണ്ടെന്നും എക്സ്റേ എടുക്കാൻ എഴുതി തന്നാൽ മാത്രം മതിയെന്നും പറഞ്ഞായിരുന്നു അസഭ്യ വർഷം.
അത്യാഹിത വിഭാഗത്തിൽ കിടന്ന് ഇയാൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഡോക്ടർക്ക് മറ്റ് രോഗികൾക്ക് യഥാസമയം ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്നും ജോലി തടസ്സെപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഡോക്ടറുടെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. പ്രതി നേരത്തെയും വിവിധ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.