കായംകുളത്ത് സ്ഥിരം നാടകവേദി -മന്ത്രി

ചെങ്ങന്നൂർ: പുതിയ നാടകങ്ങളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന്​ കായംകുളത്ത് സ്ഥിരം നാടകവേദി ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കേരള സർവകലാശാല യൂനിയൻ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ആരംഭിച്ച നാടകമേള 'ലളിതം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർവകലാശാല യൂനിയൻ ചെയർപേഴ്‌സൻ അനില രാജു അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിൻ പി. വർഗീസ് മുഖ്യാതിഥിയായി. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ സോനു പി. കുരുവിള നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.