തുറവൂർ: തുറവൂർ ബി.ആർ.സി ഭിന്നശേഷി വിദ്യാർഥികൾക്ക് ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സമാപന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്‌ഘാടനം ചെയ്തു. വിവിധ കാര്യങ്ങളിൽ പരിശീലനവും പ്രായോഗിക അറിവും നൽകി. വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ചൈൽഡ് ലൈനിന്‍റെ നേതൃത്വത്തിൽ നിയമബോധവത്കരണ ക്ലാസ് നടത്തി. രക്ഷിതാക്കളും ജനപ്രതിനിധികളും തമ്മിൽ സംവാദത്തിനും വേദിയൊരുക്കി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. ജീവൻ, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോളി രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്‍റ് പി. വത്സല എന്നിവർ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ കേട്ട് പരിഹാര നടപടികൾ നിർദേശിച്ചു. കാരിക്കേച്ചർ-മിമിക്രി കലാകാരൻ അനിൽ മാടക്കൽ, സാക്സോഫോണിൽ വിനോദ് സുരഭി, പുല്ലാങ്കുഴലിൽ വിഷ്ണു വയലാർ എന്നിവർ വിദ്യാർഥികൾക്ക് കലാപ്രകടനങ്ങൾ നടത്തി. പടം : എ.എം. ആരിഫ് എം.പി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.