ആലപ്പുഴ: വിവാഹിതനായ യുവാവിനൊപ്പം കാസർകോടുനിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി. ആലപ്പുഴ ടൂറിസം പൊലീസ് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. പിന്നീട് കാസർകോട് പൊലീസിന് കൈമാറി. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിൽ വിവാഹിതനായ യുവാവിനെതിരെ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ആലപ്പുഴ പുന്നമട ഭാഗത്ത് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. തുടർന്ന് ആലപ്പുഴ പൊലീസിന് സന്ദേശം കൈമാറി. പുന്നമടയിലെ ഹൗസ്ബോട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബോട്ടിൽ സഞ്ചരിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് നാലുമണിക്കൂർ കായൽയാത്ര വെട്ടിച്ചുരുക്കി പുന്നമടയിൽനിന്ന് രക്ഷപ്പെട്ടു. ഇതിനിടെ, യുവതിയുടെ പെൺസുഹൃത്ത് വഴിനടത്തിയ ശ്രമമാണ് പിടികൂടാൻ സഹായിച്ചത്. യുവതിയെ വനിത പൊലീസിലും യുവാവിനെ സൗത്ത് പൊലീസിലും ഏൽപിച്ചു. ടൂറിസം എസ്.ഐ പി. ജയറാം, രഞ്ജിത, സീമ, കോസ്റ്റൽ വാർഡൻ രഞ്ജിത് എന്നിവർ നേതൃത്വം നൽകി. ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ് 27ന് ആലപ്പുഴ: ഒമ്പതാമത് സംസ്ഥാന ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ് ഈമാസം 27ന് ആലപ്പുഴ പുന്നമട വാട്ടർ ക്യൂൻ വാട്ടർ സ്പോർട്സ് ട്രെയിനിങ് സെന്‍ററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 200മീ, 500മീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസുണ്ട്. ദേശീയ ചാമ്പ്യൻഷിപ് ഏപ്രിൽ എട്ട്, ഒമ്പത്, 10 തീയതികളിൽ ആലപ്പുഴ പുന്നമട സായിൽ നടക്കും. ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഡ്രാഗൺ ബോട്ട് അസോ. ഓഫ് കേരളയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400734790, 7907373775. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് തോമസ് ജോസഫ്, സെക്രട്ടറി കെ.എസ്. റെജി എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര, നിലമ്പൂർ എ.സി ബസുകൾ ഇന്നുമുതൽ ആലപ്പുഴ: ആലപ്പുഴ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര, നിലമ്പൂർ എ.സി ലോഫ്ലോർ ബസുകൾ ബുധനാഴ്ച മുതൽ സർവിസ് ആരംഭിക്കും. വൈകീട്ട് 3.20ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് വൈറ്റില, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, വണ്ടൂർ വഴിയാണ് നിലമ്പൂരിലെത്തുക. പുലർച്ച 5.30ന് ആലപ്പുഴക്ക് തിരിച്ചുവരുന്ന വിധത്തിലാണ് ക്രമീകരണം. ടിക്കറ്റ് ചാർജ് 536 രൂപയാണ്. ആലപ്പുഴ-കൊട്ടാരക്കര സർവിസ് രാവിലെ 6.50നും ഉച്ചക്ക് 1.45നും ആലപ്പുഴയിൽനിന്ന് രാവിലെ 10.20നും വൈകീട്ട് 5.10നും കൊട്ടാരക്കരയിൽനിന്നുമാണ് സർവിസ്. 200രൂപയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.