അമ്പലപ്പുഴ: ജീവിതം നാടകരംഗത്തിനായി മാറ്റിവെച്ച അലിയാർ പുന്നപ്രക്ക് കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം. നാടകനടൻ, രചയിതാവ്, സംവിധായകൻ, സംഘാടകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുകയാണ്. കോളജ് വിദ്യാഭ്യാസ കാലം മുതൽ അമേച്വർ നാടകങ്ങളിൽ അഭിനയവും സംവിധാനവുമായി പ്രതിഭതെളിയിച്ച ഇദ്ദേഹം നിരവധി ഏകാങ്കനാടകങ്ങൾ എഴുതിയിട്ടുണ്ട്. കലാകാരന്മാരുടെ സംഘടനയായ സവാക് സംസ്ഥാന പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം, പുന്നപ്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സ്ഥാപകനും രക്ഷാധികാരിയും ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കൂടിയാണ്. എ. സുബൈദയാണ് ഭാര്യ. സൂര്യ, ബിലാൽ എന്നിവരാണ് മക്കൾ. ചിത്രം അലിയാർ പുന്നപ്ര file. apl aliyar punnapra)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.