ഇരുചക്ര വാഹനങ്ങളുടെ പെട്രോൾ മോഷ്ടിക്കുന്നതായി പരാതി

അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങളുടെ പെട്രോൾ മോഷ്ടിക്കുന്നത് പതിവാകുന്നു. പൊലീസ് കാവൽ ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നു. അമ്പലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ കൂടുതൽ യാത്രക്കാരും ഇരുചക്രവാഹനങ്ങളിലാണ് എത്തുന്നത്. പറവൂർ മുതൽ തോട്ടപ്പള്ളിവരെയുള്ള ഭാഗങ്ങളിലെ യാത്രക്കാർ ഇവിടെ എത്തുന്നുണ്ട്. ജോലികഴിഞ്ഞ് മടങ്ങിവന്ന്​ വാഹനങ്ങളിൽ വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പെട്രോൾ മോഷണം പോയതായി അറിയുന്നത്. ഇതുമൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പതിവായിരിക്കുകയാണ്. വാഹനമോഷണവും നടക്കുന്നുണ്ട്​. പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.