തുറവൂർ: രാത്രിയുടെ മറവിൽ പൂഴിമണൽ കുന്നുകൂടിയതോടെ കുത്തിയതോട് പഞ്ചായത്ത് 14ാം വാർഡിൽ ഒരുഭാഗത്ത് താമസിക്കുന്നവർ ദുരിതത്തിൽ. ഒറ്റമഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. തുറവൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ ലോഡ് കണക്കിന് പൂഴിമണൽ നിക്ഷേപിക്കുന്നതാണ് പ്രദേശവാസികൾക്ക് വെല്ലുവിളിയാകുന്നത്. റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് പൂഴി നിക്ഷേപിക്കുന്നതിനാൽ പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നതിന് ദേശത്തോട്ടിലേക്ക് റെയിൽവേ സ്ഥാപിച്ച പൈപ്പുകൾ അടയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. റെയിൽവേയുടെ മറ്റു സ്ഥലങ്ങളിൽ പൂഴി വിരിക്കുന്നതിനാണ് തുറവൂരിൽ ലോഡുകണക്കിന് പൂഴിമണൽ ശേഖരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗം താഴ്ന്ന പ്രദേശമാണ്. ഒറ്റമഴയിൽ ഇവിടെ വെള്ളക്കെട്ട് പതിവാണ്. ഇതിനു പരിഹാരമായാണ് വെള്ളം ഒഴുകിപ്പോകുന്നതിന് റെയിൽവേ ക്രോസിലൂടെ വലിയ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, പൂഴിയിറക്കാൻ കരാർ എടുത്തവർ ഇതൊന്നും പരിഗണിക്കാതെയാണ് പൂഴി നിക്ഷേപിക്കുന്നത്. പ്രദേശവാസികളുടെ എതിർപ്പ് ശക്തമായതോടെ രാത്രി ആൾ സഞ്ചാരം കുറഞ്ഞശേഷം വലിയ ടോറസ് ലോറികളിലാണ് പൂഴി ഇറക്കുന്നത്. പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെടുത്തി പൂഴി നിക്ഷേപിക്കുന്നതിനെതിരെ വാർഡ് അംഗം ഷെറിഫ് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും രാത്രിയുടെ മറവിൽ പൂഴിയിറക്കുന്നത് നിർബാധം തുടരുകയാണ്. അടിയന്തരമായി റെയിൽവേ അധികൃതർ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ഉയരുന്നു. APL railway thuravoor poozhi പടം : തുറവൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി കൂട്ടിയിട്ടിരിക്കുന്ന പൂഴിമണൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.