കായംകുളം: മോഷ്ടിച്ച ബൈക്കുമായി പോകവെ അപകടത്തിൽപ്പെട്ട് പിടിയിലായി. കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗർ റീസെറ്റിൽമെന്റ് കോളനിയിൽനിന്നും കൊല്ലം ഇരവിപുരം ആറ്റുകാൽ കടവ് മുറിയിൽ തെക്കേ നഗർ കൃഷ്ണ കൃപ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജോയലാണ് (18) അറസ്റ്റിലായത്. പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂർ വീടിന്റെ ഷെഡിൽനിന്നും കഴിഞ്ഞ 15ന് പുലർച്ചയാണ് ബൈക്ക് മോഷ്ടിച്ചത്. ഇതുമായി പോകവെ മൂന്ന് മണിക്കൂറിനുള്ളിൽ കൊല്ലം അഞ്ചു കല്ലുംമൂട്ടിൽ ജങ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടത്തിൽ പെട്ടത്. കൊല്ലം ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. APLKY1BIKE
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.