ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം മോഷ്ടിച്ചു. വെട്ടുവേനി നിഷ ഭവനത്തിൽ നിഷയുടെ (24) അഞ്ച് പവന്റെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കാർത്തികപ്പള്ളി ജങ്ഷന് വടക്കുവശം കുരിശുംമൂട് സമീപം വെച്ചാണ് സംഭവം. നിഷയും മാതാവും കായംകുളത്തുനിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴി ഈ ഭാഗത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ പിന്നിൽ ഇരുന്ന ആൾ മാല കഴുത്തിൽനിന്നും പറിച്ചെടുത്തു. ഇവർ വടക്ക് ഭാഗത്തേക്ക് രക്ഷപ്പെട്ടു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.