മോഷ്ടിച്ച ബൈക്കുമായി അറസ്റ്റിൽ

കായംകുളം: നഗരമധ്യത്തിൽനിന്ന്​ പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ തത്തമ്പള്ളി കൈതവളപ്പിൽ വീട്ടിൽ രാജേഷാണ് (46) പിടിയിലായത്. പുതിയിടം ക്ഷേത്രത്തിന് തെക്കുവശം ഉദ്യാനം ബുക്ക് സ്റ്റാളിന് മുൻവശത്തുനിന്ന് 17ന് ഉച്ചക്കായിരുന്നു മോഷണം. കടയിൽ സാധനം വാങ്ങാൻ എത്തിയ ഭരണിക്കാവ് സ്വദേശിയുടെ ബൈക്കാണ് ജനക്കൂട്ടത്തിനിടയിൽനിന്ന്​ കടത്തികൊണ്ട് പോയത്. അന്വേഷണത്തിനിടെ കൃഷ്ണപുരം മുക്കട ഭാഗത്ത് സംശയാസ്പദ സാഹചര്യത്തിലാണ് പിടികൂടിയത്. ബൈക്ക് പരിശോധിക്കാൻ പൊലീസ് എത്തിയതോടെ ബൈക്കിൽ ഇരുന്ന ഒരാൾ ഓടിക്കളഞ്ഞു. ഈ സമയം കൂടെയുണ്ടായിരുന്ന രാജേഷിനെ പൊലീസ് ബൈക്കുമായി അറസ്റ്റ്​ ചെയ്യുകയായിരുന്നു. മോഷണം നടത്തിയ ബൈക്ക് വിൽപനക്ക്​ കൊണ്ടുപോകുന്ന വഴിയാണ് പിടിവീണത്. എസ്.ഐ ശിവപ്രസാദ്, പൊലീസുകാരായ ഷാജിമോൻ, ലിമു, ബിനുമോൻ, ബിജു, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. APLKY4CRAIME

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.