അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലെ സ്‌കാൻ സെന്ററിലെത്തുന്നവരോട് ജീവനക്കാർ തട്ടിക്കയറുന്നതായി ആക്ഷേപം. കാൻസർ കെയർ സൊസൈറ്റിയുടെ കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്‌കാനിങ്ങിന് നിശ്ചയിച്ച സമയത്ത് രോഗിയുമായി എത്തിയാൽ മണിക്കൂറുകൾ കാത്ത്കിടക്കേണ്ടിവരുന്നുണ്ട്. അത്യാസന്നനിലയിൽ എത്തുന്നവർക്കും വേണ്ട പരിഗണന കിട്ടാറില്ല. ഡോക്ടർമാരുടെ നിർദേശവും ജീവനക്കാർ അംഗീകരിക്കാറില്ല. സ്‌കാനിങ്ങിന് മുമ്പ് ചില രോഗികൾക്ക് ഇഞ്ചക്ഷൻ വേണ്ടിവരാറുണ്ട്. ഇത് ഒരു സ്വകാര്യ മെഡിക്കൽഷോപ്പിലേക്കാണ് കുറിച്ച് കൊടുക്കുന്നത്. ആശുപത്രിക്ക് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽനിന്നും വാങ്ങണമെന്ന നിർദേശവും നൽകാറുണ്ട്. മറ്റ് മെഡിക്കൽഷോപ്പിൽനിന്നും വാങ്ങിയാൽ തിരിച്ച് കൊടുത്തുവിടാറുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. --------- scan amb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.