ചെങ്ങന്നൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സില്‍. കൊടിക്കുന്നില്‍ സുരേഷ് എം.പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതിലും വൈദികനെതിരായ പൊലീസ് അതിക്രമത്തിലും നഗരസഭ പ്രതിഷേധിച്ചു. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും നഗരസഭ മുന്‍ ചെയര്‍മാനുമായ കെ. ഷിബുരാജനാണ് പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജ് പിന്തുണച്ചു. ജനാധിപത്യ സംവിധാനങ്ങളെയാകെ മറികടന്ന് പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായി തകര്‍ക്കുന്ന കെ-റെയില്‍ പദ്ധതി നടത്തിപ്പുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. നഗരസഭ പരിധിയിലൂടെ പാത കടന്നുപോകുന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയായാല്‍ നഗരവാസികളും ഇതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കാനിടവരും. പദ്ധതി ഉപേക്ഷിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് പുറമെ സ്വതന്ത്രഅംഗം ജോസും പ്രമേയത്തെ അനുകൂലിച്ചു. രണ്ട് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. യോഗത്തില്‍ ചെയര്‍പേഴ്‌സൻ മറിയാമ്മ ജോണ്‍ ഫിലിപ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.