തൃക്കുന്നപ്പുഴ: ന്യൂനപക്ഷങ്ങൾക്കും ദലിത് സമൂഹത്തിനും എതിരെ നിരന്തര ആക്രമണങ്ങളും മൗലിക അവകാശങ്ങൾ നിഷേധിക്കലും വർധിക്കുന്ന കാലത്ത് രാജ്യത്തെ ജനാധിപത്യത്തിലും നിയമത്തിലും വിശ്വാസമർപ്പിച്ച് മുസ്‌ലിം ലീഗ് പോരാട്ടം നടത്തുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. 'സ്വത്വ രാഷ്ട്രീയം സാമൂഹിക പുരോഗതിക്ക്' പ്രമേയവുമായി യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി 26ന് ആലപ്പുഴയിൽ നടത്തുന്ന ദക്ഷിണമേഖല സമ്മേളനഭാഗമായി തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന യൂനിറ്റ് സംഗമങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹികളായ മുഹമ്മദലി കണ്ണൂർ, അഷ്റഫ് എടനീർ, ജില്ല പ്രസിഡന്‍റ് ബിജു കായംകുളം, ജനറൽ സെക്രട്ടറി ഷാഫി കാട്ടിൽ, ട്രഷറർ സിബി കാസിം, എ. ഷാജഹാൻ, സിയാർ തൃക്കുന്നപ്പുഴ, അബ്ദുൽ റഹ്മാൻ, റെജില ടീച്ചർ, എം.എം. സിയാദ്, അനസ് പുത്തൻപുരക്കൽ, സലീം ഖാൻ കരുവാറ്റ, നജീം അബൂബക്കർ തുടങ്ങിയവർ വിവിധ സംഗമങ്ങളിൽ സംസാരിച്ചു. APL YOUTH LEAGUE തൃക്കുന്നപ്പുഴ പാനൂരിൽ നടന്ന യൂത്ത്ലീഗ് യൂനിറ്റ് സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.