പൂച്ചാക്കൽ: കർഷക തൊഴിലാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാണാവള്ളി വില്ലേജ് ഓഫിസിന് മുന്നിൽ കൂട്ടധർണ നടത്തി. കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമാക്കുകയും 3000 രൂപയായി ഉയർത്തുകയും ചെയ്യുക, ക്ഷേമനിധിയിലൂടെ ഒരുലക്ഷം രൂപ അധിവർഷാനുകൂല്യമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പി.എസ്. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ടി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി. കുഞ്ഞപ്പൻ, ഷാജി കെ. കുന്നത്ത്, എസ്. രാജിമോൾ, പി.എ. ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ജില്ല പ്രസിഡന്‍റ് ടി. ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.